Your Image Description Your Image Description

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 1ന് ബം​ഗാളിൽ. മാർച്ച് ഒന്ന് രണ്ട് തീയതികളിലായി സംസ്ഥാനം സന്ദർശി‌ക്കുന്ന അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാറാണ് വിവരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. കലാപബാധിത പ്രദേശമായ സന്ദേശ്ഖാലി സന്ദർശിക്കുമെന്നും വനിതാ റാലിയെ അഭിസംബോധന ചെയ്യുമെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥരീരകരണം വന്നിട്ടില്ല.

മാർച്ച് 1ന് അരംബാഗ് ജില്ലയിലും 2ന് കൃഷ്ണനഗറിലും നടക്കുന്ന പൊതുപരിപാടികളെ അദ്ദേഹം അഭിസംബോധന ചെയ്യും. പൊതുപരിപാടികളിൽ പ്രധാനമന്ത്രി വിവിധ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മജുംദാർ പറഞ്ഞു. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനും അനുയായികൾക്കുമെതിരെ ‘ഭൂമി കൈയേറ്റവും ലൈംഗികാതിക്രമവും’ ആരോപിച്ച് സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തിയരുന്നു ഇതിന് പിന്നാലെ ബിജെപി പ്രതിഷേധം കടുപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *