Your Image Description Your Image Description

അമേരിക്കൻ സ്വകാര്യനിർമ്മിത പേടകം ചന്ദ്രോപരിതലത്തിൽ ചുവടുറപ്പിച്ചു. ഓഡീസിയസ് എന്ന് വിളിക്കപ്പെടുന്ന ഇന്റൂയിറ്റീവ് മെഷീൻസ് നിർമ്മിച്ച നോവ-സി ലാൻഡറാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. അരനൂണ്ടിന് ശേഷം ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ അമേരിക്കൻ നിർമ്മിത പേടകം കൂടിയാണിത്.

ഇന്ത്യൻ സമയം പുലർച്ചെ 4.53-നാണ് പേടകം ചന്ദ്രനിൽ ഇറങ്ങിയത്. അവസാനഘട്ടത്തിൽ പേടകത്തിലെ ലേസർ ഉപകരണങ്ങളിൽ പ്രശ്‌നങ്ങൾ നേരിട്ടെങ്കിലും പിന്നീട് പരിഹരിക്കപ്പെട്ടു. 1972-ൽ അപ്പോളോ 17 എന്ന പേടകമാണ് ഏറ്റവും ഒടുവിൽ ചന്ദ്രനിലിറങ്ങിയ അമേരിക്കൻ പേടകം.

ഈ കഴിഞ്ഞ ഫെബ്രുവരി 15-നാണ് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഓഡീസിയസ് പേടകം വിക്ഷേപിക്കുന്നത്. 14 അടി ഉയരമുള്ള ലാൻഡർ ആറ് ദിവസത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *