Your Image Description Your Image Description

ഇന്ത്യയില്‍ ഇപ്പോള്‍ ഹിറ്റ് സിനിമകളുടെ റീ റിലീസ് സമയമാണ്്. ഒട്ടനവധി ഹിറ്റ് തമിഴ് ചിത്രങ്ങളാണ് തിയറ്ററിലേക്ക് വീണ്ടും എത്തുന്നത്. മലയാളത്തില്‍ അങ്ങനെ മോഹന്‍ലാലിന്റെ വിജയ ചിത്രം സ്ഫടികമാണ് പ്രധാനമായും വീണ്ടും റിലീസ് ചെയ്തത്. തിയറ്ററുകളില്‍ അത്ര വിജയമാകാതിരുന്ന മോഹന്‍ലാല്‍ ചിത്രമായ ദേവദൂതന്‍ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്.

 

മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന വരാനിരിക്കുന്ന സിനിമയുടെ പ്രമോഷനിടെയാണ് സിബി മലയില്‍ ദേവദൂതന്റെ റീ റിലീസിനെ കുറിച്ച് പറഞ്ഞത്. ദേവദൂതന്റെ 4K ക്വാളിറ്റി പ്രിന്റാണ് തിയറ്ററില്‍ റിലീസ് ചെയ്യുക. എന്നാല്‍ എപ്പോഴായിരിക്കും റിലീസ് എന്നതിനെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ദേവദൂതനെ ആരാധകര്‍ കാത്തിരിക്കുന്നത് പോലെ താനും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നു എന്നും സിബി മലയില്‍ പറയുന്നു.

 

വേദിയിലുണ്ടായിരുന്ന നിര്‍മാതാവ് സിയാദ് കോക്കറും ചിത്രത്തിന്റെ റീ റിലീസ് സന്തോഷം പങ്കുവെച്ചു. അന്ന് മികച്ചതായി ദേവദൂതന്‍ വന്നിരുന്നു. ടെലിവിഷനില്‍ എപ്പോഴൊക്കെ മോഹന്‍ലാലിന്റെ ദേവദൂതന്‍ സിനിമ പ്രദര്‍ശിപ്പിക്കുമോ അപ്പോഴൊക്കെ കാഴ്ചക്കാരുണ്ടായിരുന്നു എന്നും സിയാദ് കോക്കര്‍ അഭിപ്രായപ്പെട്ടു. പുതിയ കാലത്തും ഇഷ്ടപ്പെടുന്ന ക്വാളിറ്റിയോടെ ചിത്രം റീ റീലിസ് ചെയ്യാന്‍ തീരുമാനമെടുത്തിട്ടുണ്ട് എങ്കിലും തിയറ്ററിലേക്ക് ജനം ആകര്‍ഷിക്കപ്പെടുമോ എന്നതില്‍ വ്യക്തയാകും വരെ വ്യാപകായി എത്തിക്കാന്‍ ഒരു പദ്ധതിയിയുമില്ലെന്നും സിയാദ് കോക്കര്‍ വെളിപ്പെടുത്തി.

 

ദേവദൂതന്‍ 2000ത്തിലാണ് പ്രദര്‍ശനത്തിന് എത്തിയത്. മോഹന്‍ലാല്‍ വിശ്വാല്‍ കൃഷ്ണമൂര്‍ത്തിയായ ചിത്രം സംവിധാനം ചെയ്തത് സിബി മലയിലും നിര്‍മിച്ചത് സിയാദ് കോക്കറും തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയുമാണ്. ജയപ്രദയും ഒരു പ്രധാന വേഷത്തിലെത്തി. സന്തോഷ് ഡി തുണ്ടിയിലായിരുന്നു ഛായാഗ്രാഹണം. അക്കൊല്ലം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ദേവദൂതന്‍ കലാമൂല്യവും ജനപ്രിയവുമായ മികച്ച ചിത്രമായപ്പോള്‍ വിദ്യാ സാഗര്‍ മികച്ച സംഗീത സംവിധായകനാകുകയും എ സതീശന്‍ മികച്ച കോസ്റ്റ്യൂം ഡിസൈറാകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *