Your Image Description Your Image Description

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാർഥി നിർണയക്കാര്യത്തിലടക്കം ബി.എസ്.പി. അധ്യക്ഷ മായാവതിക്ക് മൗനം. ഇത് നേതാക്കളിലും അണികളിലും ആശയക്കുഴപ്പം വിതയ്ക്കുന്നു.യു.പി.യിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മായാവതിയുടെ പ്രഖ്യാപനം. എന്നാൽ, സിറ്റിങ് എം.പി.മാർ ഉൾപ്പെടെ മത്സരക്കാര്യത്തിൽ പൂർണമായും ഇരുട്ടിലാണ്. ഘാസിപുർ എം.പിയായ അഫ്സൽ അൻസാരി ഇതിനകം സമാജ്‌വാദി പാർട്ടിയിലേക്ക് ചാടിക്കഴിഞ്ഞു. അവിടെത്തന്നെ എസ്.പി. സ്ഥാനാർഥിയായി അൻസാരി മത്സരിക്കും. അംറോഹ എം.പി.യായിരുന്ന ഡാനിഷ് അലി കോൺഗ്രസ് ടിക്കറ്റിൽ അംറോഹയിൽതന്നെ ജനവിധി തേടും.

ഡാനിഷ് അലിയെ ബി.എസ്.പി. ഈയിടെ സസ്പെൻഡ് ചെയ്തിരുന്നു. മറ്റു ചില സിറ്റിങ് എം.പി.മാർ ബി.ജെ.പി.യും രാഷ്ട്രീയ ലോക്ദളും ഉൾപ്പെടെയുള്ള പാർട്ടികളുമായി സീറ്റൊപ്പിക്കാനുള്ള കരുനീക്കങ്ങളിലാണ്. ജാൻപുരിൽനിന്നുള്ള ബി.എസ്.പി. എം.പി. ശ്യാംസിങ് യാദവും കോൺഗ്രസിലേക്ക് ചാടാനുള്ള നീക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *