Your Image Description Your Image Description

സുരക്ഷാ ഭീഷണിയെ തുടർന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെക്ക് ഇസഡ് പ്ലസ് സുരക്ഷ. ഖാർ​ഗെയുടെ ജീവന് ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. സി.ആർ.പി.എഫ് ആയിരിക്കും ഖാർ​ഗെക്ക് സുരക്ഷയൊരുക്കുക.

എസ്.പി.ജിക്ക് ശേഷം ജീവന് ​ഗുരുതരഭീഷണി നിലനിൽക്കുന്ന വ്യക്തികൾക്ക് സർക്കാർ ഒരുക്കുന്ന സുരക്ഷയാണ് ഇസഡ് പ്ലസ്. 55 ഉദ്യോഗസ്ഥരും സി.ആർ.പി.എഫ് കമാൻഡോകളും 24 മണിക്കൂറും ഇവരുടെ സുരക്ഷക്കായി പ്രവർത്തിക്കും. ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്കോർട്ടും ഇസഡ് പ്ലസ് സുരക്ഷയിൽ ഉൾപ്പെടുന്നുണ്ട്. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇസഡ് പ്ലസ്, ഇസഡ്, വൈ, എക്സ് എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *