Your Image Description Your Image Description

കർഷകസമരത്തിനിടെ ഖനോരിയിൽ യുവാവ് മരിക്കാനിടയായതിൽ ഉത്തരവാദികളായ പോലീസുകാർക്കെതിരേ കേസെടുത്ത്‌ നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

പഞ്ചാബിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തുകയാണ്. അതിൽ പേടിയില്ല. ഇനിയും ഒരു യുവാവും മരിക്കരുത്. ക്രമസമാധാനം വഷളായതിനുകാരണം ഹരിയാണ പോലീസാണ്. അഹംഭാവം മാറ്റിവെച്ച് കേന്ദ്രസർക്കാർ കർഷകരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പഞ്ചാബ് സർക്കാർ കർഷകർക്കൊപ്പമാണെന്നും ഭഗവന്ത് മാൻ പറഞ്ഞു.

യുവാവിനെ പോലീസ് വെടിയുതിർത്ത് കൊലപ്പെടുത്തിയതാണെന്ന് കർഷകസംഘടനകൾ ആരോപിച്ചു. പരിക്കേറ്റ കർഷകരെ പഞ്ചാബ് മന്ത്രി ചേതൻ സിങ് ആശുപത്രിയിൽ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *