Your Image Description Your Image Description

ദീർഘദൂരതീവണ്ടികളിൽ ശുചിത്വപരിപാലനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓൺബോർഡ് ക്ലീനിങ് സംവിധാനം മുടങ്ങുന്നു. ശുചിത്വപരിപാലനത്തിന് കരാറെടുത്തവർ കോടികളുടെ തട്ടിപ്പുനടത്തിയതിനെത്തുടർന്ന് ശുചിത്വപരിപാലനത്തിനുള്ള ടെൻഡറുകൾ നിർത്തി.

വണ്ടി സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ ശുചീകരണം നടത്തുകയെന്നതായിരുന്നു സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയിലൂടെ ഉദ്ദേശിച്ചിരുന്നത്. നിലവിൽ വന്ദേഭാരത്, രാജധാനി, തേജസ്, ശതാബ്ദി തുടങ്ങിയ വണ്ടികൾ ഉൾപ്പെടെ 24 എണ്ണത്തിൽ മാത്രമാണ് ശുചീകരണം നടത്തുന്നത്.

2016-ൽ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി 110 തീവണ്ടികളിലാരംഭിച്ച പദ്ധതി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതുവരെ തുടർന്നിരുന്നു. കോവിഡിനുശേഷം വീണ്ടും സർവീസ് തുടങ്ങിയപ്പോൾ ശുചിത്വപരിപാലനമില്ലാതായി. ഇപ്പോൾ ശതാബ്ദിയിലും തേജസിലും കൃത്യമായി ശുചീകരണം നടക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *