Your Image Description Your Image Description

സൈന്യത്തിൽ സ്ഥിരം കമ്മിഷനിലുള്ള വനിതകളെയും പ്രധാന യൂണിറ്റുകളിൽ നിയോഗിക്കാൻ നയമുണ്ടാക്കുന്നതായി കേന്ദ്രം സുപ്രീംകോടതിയിൽ. സ്ഥിരം കമ്മിഷനിലുള്ള പുരുഷന്മാർക്ക് നൽകുന്ന പോസ്റ്റിങ്ങിന് ആനുപാതികമായി സ്ത്രീകൾക്ക് പോസ്റ്റിങ് നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത്. 2024 മാർച്ച്-ഏപ്രിൽ മാസത്തിനുള്ളിൽ നയം പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

പുതിയ നയം നിലവിൽവരുന്നത് കണക്കിലെടുത്ത്, 2024 മാർച്ചോടെ എല്ലാ ഓഫീസർമാരെയും അവരുടെ യൂണിറ്റ് പോസ്റ്റിങ്ങുകളും മാറ്റുമെന്ന് കേന്ദ്രം അറിയിച്ചു. സ്ഥിരം കമ്മിഷനിൽ എംപാനൽചെയ്ത 225 പുരുഷ ഓഫീസർമാരിൽ എല്ലാവർക്കും പ്രധാനപ്പെട്ട റെഗുലർ യൂണിറ്റുകൾ അനുവദിക്കുമ്പോൾ സമാനരീതിയിൽ എംപാനൽചെയ്ത 108 വനിതാ ഓഫീസർമാരിൽ 32 പേർക്കുമാത്രമാണ് റെഗുലർ യൂണിറ്റ് അനുവദിച്ചതെന്ന് ഹർജിക്കാർ കോടതിയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *