Your Image Description Your Image Description

ശ്വാസകോശത്തിന്‍റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം ചിലപ്പോഴൊക്കെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം. അതായത് നമ്മളെ ജീവനോടെ നിലനിർത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ശ്വാസകോശം. തുടർച്ചയായി മലിനവായുവും വിഷാംശങ്ങളും ശ്വസിക്കാനിടയാകുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം നശിപ്പിക്കും. ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ഇതിനായി പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും.

ചില ഭക്ഷണങ്ങളും പാനീയങ്ങളും ശ്വാസകോശത്തെ ഡീറ്റോക്സ് ചെയ്യാനും ശ്വസനം സുഗമമാക്കാനും സഹായിക്കും. അത്തരത്തില്‍ ശ്വാസകോശത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് ആരോഗ്യമേകാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം..

ഒന്ന്…

ക്രൂസിഫറസ് പച്ചക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും സള്‍ഫറും അടങ്ങിയ ബ്രൊക്കോളി, കോളിഫ്ലവര്‍ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കുന്നത് ശ്വാസകോശത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ശ്വാസകോശത്തിലെ വീക്കം തടയാനും സഹായിക്കും.
രണ്ട്…

ഇഞ്ചിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചിയും ശ്വാസകോശത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

മൂന്ന്…

മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍ക്കുമിന് ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

നാല്…

ഗ്രീന്‍ ടീയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നതും ശ്വാസകോശത്തിലെ ഇൻഫ്ലമേഷൻ അഥവാ വീക്കം തടയാൻ സഹായിക്കുന്നു.

അഞ്ച്…

ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയവയിലെ ആന്‍റി ഓക്സിഡന്‍റുകളും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

ആറ്…

സിട്രസ് പഴങ്ങളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവയും ശ്വാസകോശത്തിന്‍റെ വീക്കം തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

ഏഴ്…

മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മാതളം കഴിക്കുന്നതും ശ്വാസകോശത്തിലെ വിഷാംശങ്ങൾ നീക്കി ഡീടോക്സ് ചെയ്യാന്‍ സഹായിക്കും.

എട്ട്…

ചീരയാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര കഴിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ഒമ്പത്…

വെളുത്തുള്ളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയിലെ അലിസിന് ആന്‍റി- ഇന്‍ഫ്ളമേറ്ററി, ആന്‍റി- മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇവയും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

പത്ത്…

നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം, വാള്‍നട്സ്, ഫ്ലക്സ് സീഡ് തുടങ്ങിയവ കഴിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *