Your Image Description Your Image Description

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ അനുനയ ശ്രമങ്ങള്‍ പൂര്‍ണമായി തള്ളിയ കർഷകർ ഇന്ന് ഡല്‍ഹിയിലേക്ക്. 11 മണിക്ക് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. ശംഭു അതിര്‍ത്തിയില്‍ ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചു. ഹരിയാന പൊലീസിന്‍റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം.

കൂടുതൽ കർഷകർ പിന്തുണയുമായി ശംഭു അതിർത്തിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കർഷകരും പൊലീസും ഏറ്റുമുട്ടലിലേക്ക് നിങ്ങാനാണ് സാധ്യത. പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് – ഹരിയാന അതിർത്തിയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്ന് അർധരാത്രി വരെ ഇൻ്റർനെറ്റ് നിരോധനം നീട്ടി.

ട്രാക്ടറും ട്രോളികളും മോട്ടോര്‍ വാഹന നിയമപ്രകാരം ഹൈവേയില്‍ ഉപയോഗിക്കരുതെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം അതിര് വിടരുതെന്നാണ് ഹൈക്കോടതി നിർദേശം. അക്രമ സമരങ്ങളിലെക്ക് കടക്കരുതെന്ന് കർഷകരോട് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ഡ ആവശ്യപ്പെട്ടു.

അതേസമയം പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും എന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. പ്രശ്നപരിഹാരത്തിനായി ഉടൻ തന്നെ വീണ്ടും കേന്ദ്ര സർക്കാർ കർഷക സംഘടന നേതാക്കളെ വീണ്ടും ചർച്ചയ്ക്ക് വിളിക്കും.

Leave a Reply

Your email address will not be published. Required fields are marked *