Your Image Description Your Image Description

 

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരിൻ്റെ വിജയക്കുതിപ്പ് തകർക്കാൻ ജനകീയനായ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇറക്കാൻ സി.പി.ഐ. സി.പി.ഐ.യുടെ ആശയങ്ങളിൽ അടിയുറച്ച സാമൂഹിക, സാഹിത്യ രംഗത്തെ പ്രമുഖരെയാണ് ഇപ്പോൾ പരിഗണിക്കുന്നത്.നേരത്തെ പന്ന്യൻ രവീന്ദ്രനെയും മന്ത്രി ജി.ആർ.അനിലിനെയും മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇരുവരും ഈ നീക്കത്തോട് വിയോജിച്ചു. ചെങ്ങറ സുരേന്ദ്രൻ്റെയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻ്റെയും പേരുകൾ ഉയർന്നുവരുന്നുണ്ടെങ്കിലും. എഐവൈഎഫ് നേതാവും കൃഷിമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായ സിഎ അരുൺകുമാറിൻ്റെ പേര് മാവേലിക്കരയിൽ സജീവമായി പരിഗണിക്കുന്നുണ്ട്.

അഖിലേന്ത്യാ ദളിത് അവകാശ പ്രസ്ഥാനത്തിൻ്റെ ഭാരവാഹി കൂടിയായ അരുൺ അടുത്തിടെ മണ്ഡലത്തിൽ കർഷക മാർച്ച് നടത്തി.തൃശ്ശൂരിൽ മുൻ മന്ത്രി വിഎസ് സുനിൽകുമാർ സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ബിജെപിക്ക് കുറച്ച് വോട്ടുകൾ ലഭിക്കുമെന്നുറപ്പായ സാഹചര്യത്തിൽ സുനിൽകുമാറിന് ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിച്ചാൽ സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം ആനി രാജയെ മത്സരിപ്പിക്കും. സത്യൻ മൊകേരി, പിപി സുനീർ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. ബുധനാഴ്ച ചേരുന്ന പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക സമർപ്പിക്കാൻ അതത് ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകും. ഇത് പരിശോധിച്ച് 26ന് വീണ്ടും ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ അന്തിമ ധാരണയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *