Your Image Description Your Image Description

ഡൽഹി: 2023ൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഓർഡർ ചെയ്‌തത് ബിരിയാണിയെന്ന് ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. സൊമാറ്റോയുടെ ഓർഡറിംഗ് ട്രെൻഡുകളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് അനുസരിച്ച് 2023ൽ 10.09 കോടി ബിരിയാണിയുടെ ഓർഡറുകളാണ് ലഭിച്ചത്.

ഡൽഹിയിലെ എട്ട് കുത്തബ് മിനാറുകളിൽ നിറയാൻ മാത്രം ഉണ്ടാകും അത്. അതേ സമയം മറ്റൊരു ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമായ സ്വിഗ്ഗിയിൽ ഏറ്റവുമധികം പേർ ഓർഡർ ചെയ്ത വിഭവം എന്ന സ്ഥാനവും ബിരിയാണിക്ക് തന്നെ ലഭിച്ചു.

തുടർച്ചയായ എട്ടാം വർഷവും സ്വിഗ്ഗിയിൽ ഏറ്റവുമധികം ആളുകൾ ഓർഡർ ചെയ്ത വിഭവം കൂടിയാണ് ബിരിയാണി. ഓരോ 5.5 ചിക്കൻ ബിരിയാണികൾക്കും ഒരു വെജ് ബിരിയാണി എന്ന അനുപാതത്തിലാണ് ഓർഡർ ലഭിച്ചത്. 2.49 ദശലക്ഷം ഉപയോക്താക്കൾ ബിരിയാണി ഓർഡറുമായി സ്വിഗ്ഗിയിൽ അരങ്ങേറ്റം കുറിച്ചതോടെ ബിരിയാണിയോടുള്ള ഇഷ്ടം വർദ്ധിച്ചതായി റിപ്പോർട്ട് പറയുന്നു.

2023ൽ ഹൈദരാബാദിൽ മാത്രം പ്രതിദിനം 21,000 ബിരിയാണികൾ സ്വിഗ്ഗി വിതരണം ചെയ്തു. സൊമാറ്റോയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട രണ്ടാമത്തെ വിഭവമായിരുന്നു പിസ്സ. 2023ൽ 7.45 കോടി ഓർഡറുകളോടെ ബിരിയാണിക്ക് പിന്നാലെ പിസ്സയും ലഭിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *