Your Image Description Your Image Description

സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നു. കോടികള്‍ കുടിശ്ശികയായതോടെയാണ് ഈ നീക്കം. സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ളത് 400 കോടി രൂപയിലധികമാണ്.

ഇതിനകം തന്നെ പദ്ധതിയില്‍ നിന്നും നൂറ്റിയന്‍പതോളം സ്വകാര്യ ആശുപത്രികള്‍ പിന്‍മാറി കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാനത്ത് നാനൂറോളം സ്വകാര്യ ആശുപത്രികളാണ് സഹകരിച്ചിരുന്നത്.
സര്‍ക്കാര്‍ പണം രോഗി ആശുപത്രി വിട്ട് പതിനഞ്ച് ദിവസത്തിനകം കൈമാറണമെന്നതാണ് വ്യവസ്ഥ.

അത് ലഭിച്ചില്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും പലിശയും നല്‍കണം. എന്നാല്‍ മാസങ്ങളായി പണം കുടിശ്ശികയാണ്. നൂറു കോടി രൂപയോളം സ്വകാര്യ ആശുപത്രികള്‍ക്ക് മലപ്പുറം ജില്ലയില്‍ മാത്രം കിട്ടാനുണ്ട്. ഇതിനകം തന്നെ പദ്ധതിയില്‍ നിന്നും ഇടത്തരം ആശുപത്രികളില്‍ ഭൂരിഭാഗവും പിന്‍മാറി. കുടിശ്ശിക കൊടുത്തു തീര്‍ത്തില്ലെങ്കില്‍ മറ്റു ആശുപത്രികളും പദ്ധതിയില്‍ നിന്നും ഒഴിവാകും. ഇത് പ്രതികൂലമായി ബാധിക്കുക നിര്‍ധനരായ രോഗികളാണ്.

 

Leave a Reply

Your email address will not be published. Required fields are marked *