Your Image Description Your Image Description

കോൺ​ഗ്രസ് പാർട്ടിക്ക് വീണ്ടും തിരിച്ചടി. രാജസ്ഥാൻ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേർന്നു. നാല് തവണ കോൺഗ്രസ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട മഹേന്ദ്രജീത് സിംഗ് മാളവ്യയുടെ രാജി രാജസ്ഥാൻ കോൺ​ഗ്രസിന്റെ അടിത്തറ ഇളക്കുന്നതാണ്.

രാജസ്ഥാൻ ബിജെപി അദ്ധ്യക്ഷൻ സിപി ജോഷിയാണ് മാളവ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. ഡൽഹിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ അം​ഗത്വം എടുത്തത്.ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട മാളവ്യ, കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *