Your Image Description Your Image Description

ഏത് ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഇന്ന് ഭാരതത്തിനുണ്ടെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതത്തിന് ശക്തി പകർന്നുവെന്നും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിച്ചത് രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചെന്നും അമിത് ഷാ വ്യക്തമാക്കി.

‘പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ബഹുമുഖ ദുരന്ത നിവാരണ പദ്ധതി അവതരിപ്പിച്ചു. ഈ കാഴ്ചപ്പാടിന് കീഴിൽ, മോദി സർക്കാർ ദ്രുത പ്രതികരണ സേനയെ ശക്തമാക്കുകയും ജാഗ്രതയോടെയുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഇതിലൂടെ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്താൽ, ഭാരതത്തിന് ഇന്ന് ഏത് ദുരന്തത്തെയും നേരിടാൻ കഴിയും’-അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *