Your Image Description Your Image Description

വിദ്യാർത്ഥികൾക്കൊപ്പം സഹ അദ്ധ്യാപികയേയും പീഡനത്തിനിരയാക്കി മദ്രസ അദ്ധ്യാപകൻ. ബീഹാറിലെ പൂർണിയ ജില്ലയിലെ മിഫ്തൗൽ ഉലൂം മദ്രസ അദ്ധ്യാപകൻ മുഹമ്മദ് തഹ്‌സീനെതിരെയാണ് പരാതി .

മുഹമ്മദ് തഹ്‌സീൻ വിദ്യാർത്ഥിനികളെ മദ്രസയിലെ മുറിയിൽ കൊണ്ടുപോയി മസാജ് ചെയ്യിക്കാറുണ്ടായിരുന്നു. മദ്രസ മേധാവിയും മൗലവി മുഹമ്മദ് തഹ്‌സീനെ പിന്തുണക്കുകയാണ്. തെഹ്‌സീനും പ്രധാന പുരോഹിതനും ബന്ധുക്കളാണെന്നും പറയപ്പെടുന്നു.

മദ്രസയിലെ വനിതാ പാചകക്കാരിയും തഹ്സീൻ പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടുണ്ട് . ഗ്രാമത്തിലെ താമസക്കാരും തഹ്‌സീനെതിരെ ശബ്ദം ഉയർത്തിയിട്ടുണ്ട്. മദ്രസയിൽ പഠിപ്പിക്കുന്ന വനിതാ അധ്യാപികയുമായി മുഹമ്മദ് തഹ്‌സീന് അവിഹിത ബന്ധമുണ്ടെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. തെഹ്‌സീന്റെ ചില ആക്ഷേപകരമായ വീഡിയോയും വൈറലായതായി അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *