Your Image Description Your Image Description

പാർട്ടി നടത്തുന്ന പരിപാടികൾ തമിഴ്നാടിന്റെ സംസ്ഥാനഗീതമായ തമിഴ് തായ് വാഴ്ത്ത് പാടി ആരംഭിക്കാൻ നടപടിയുമായി ഡി.എം.കെ.നിലവിൽ സർക്കാർപരിപാടികൾ തുടങ്ങുന്നത് തമിഴ് തായ് വാഴ്ത്തോടെയാണ്. ഇത് പാർട്ടിയോഗങ്ങൾക്കും ബാധകമാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത് ഡി.എം.കെ. യുവജനവിഭാഗം സെക്രട്ടറിയും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണ്. നിർദേശം നടപ്പാക്കാൻ അണികളോട് ആവശ്യപ്പെടുകയുംചെയ്തു. ഗവർണർ ആർ.എൻ. രവിയുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായുള്ള നിയമസഭാ സമ്മേളനം കഴിഞ്ഞദിവസം തുടങ്ങിയത് തമിഴ് തായ് വാഴ്ത്തോടെയായിരുന്നു. യോഗം അവസാനിച്ചപ്പോൾ ദേശീയ ഗാനവും ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *