Your Image Description Your Image Description

രാജ്യത്ത് വിവിധ കാരണങ്ങളാൽ വിമാന സർവീസുകൾ വൈകുന്നത് കൂടിവരുന്നു. 2023-ൽ 28.54 ശതമാനം സർവീസുകളും വൈകി. 2022-ൽ 18.15 ശതമാനവും 2021-ൽ 16.38 ശതമാനവുമാണ് വൈകിയത്.

സാങ്കേതിക കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാക്കുന്നതും കൂടിവരുകയാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ നൽകിയ കണക്കിൽ പറയുന്നു. കഴിഞ്ഞവർഷം 2,109 സർവീസുകൾ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. 2022-ൽ 1174-ഉം 2021-ൽ 931-ഉം സർവീസുകളാണ് ഇക്കാരണത്താൽ റദ്ദാക്കിയത്.
2023-ൽ ആകെ വൈകിയത് 92,275 സർവീസുകളാണെങ്കിൽ അതിൽ 3,430 എണ്ണത്തിൽ മാത്രമാണ് കാലാവസ്ഥ കാരണമായത്. ബാക്കിയെല്ലാം യാത്രക്കാർ, ബാഗേജുകൾ, സാങ്കേതികം, ഓപ്പറേഷണൽ പ്രശ്നങ്ങൾ, എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട വിഷയം തുടങ്ങിയവ കാരണമാണ് വൈകിയത്.

Leave a Reply

Your email address will not be published. Required fields are marked *