Your Image Description Your Image Description

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം കശ്മീരിൽ ഫെബ്രുവരി 20 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും . ഇതോടൊപ്പം 3161 കോടി രൂപയിലധികം ചെലവ് വരുന്ന 209 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഗന്ദർബാൽ, കുപ്‌വാര ജില്ലകളിൽ കുടിയിറക്കപ്പെട്ട കശ്മീരി ഹിന്ദുക്കൾക്കായി നിർമിച്ച 244 ഫ്ലാറ്റുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം താഴ്‌വരയിൽ തന്നെ ഒമ്പതിടങ്ങളിലായി 2816 ഫ്‌ളാറ്റുകൾ നിർമിക്കുന്നതിനുള്ള തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. സുരക്ഷാ കാരണങ്ങളാൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള മറ്റ് വ്യോമ ഉപകരണങ്ങളുടെ പറക്കൽ നിരോധിച്ചു. ഫെബ്രുവരി 20 വരെ ജില്ലയിൽ ഡ്രോൺ, പാരാഗ്ലൈഡർ, പാരാമോട്ടർ, ഹാംഗ് ഗ്ലൈഡർ, യുഎവി എന്നിവയുടെ പ്രവർത്തനം പൂർണമായി നിരോധിച്ചതായി ജമ്മു ഡിഎം അവ്‌നി ലവാനിയ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *