Your Image Description Your Image Description

രാജസ്ഥാനിലെ പൊഖ്‌റാൻ മരുഭൂമിയിൽ ശനിയാഴ്ച നടന്ന ‘വായുശക്തി-2024’ അഭ്യാസപ്രകടനം വ്യോമസേനയുടെ ശക്തിപ്രകടനമായി. 77 പോർവിമാനങ്ങളുൾപ്പെടെ 121 യുദ്ധവിമാനങ്ങൾ അഭ്യാസപ്രകടനത്തിൽ പങ്കെടുത്തു. ‘ആകാശത്തിൽനിന്നുള്ള മിന്നലാക്രമണം’ എന്ന ടാഗ്‌ലൈനിൽ നടന്ന അഭ്യാസപ്രകടനം രാത്രിയും പകലുമായിട്ടായിരുന്നു.

പുതുപുത്തൻ റഫാലിൽ തുടങ്ങി സുഖോയ്-30 എം.കെ.ഐ., എൽ.സി.എ. തേജസ്, മിറാഷ്, മിഗ്-29, ജാഗ്വർവരെ നീളുന്ന പോർവിമാനങ്ങളും എം.ഐ.-17, ചേതക്, അപ്പാച്ചേ, ചിനൂക്, പ്രചണ്ഡ് ഹെലികോപ്റ്ററുകളും സി-130 ജെ ഹെർക്കുലീസ്, സി-17 ഗ്ലോബ് മാസ്റ്റർ എന്നീ ചരക്കുവിമാനങ്ങളും വിവിധതരം ഡ്രോണുകൾ, മിസൈലുകൾ എന്നിവയും ശക്തിപ്രകടനത്തിന്റെ ഭാഗമായി. പോർവിമാനങ്ങളിൽനിന്നുള്ള മിസൈലുകളും ബോംബുകളും അണുവിടതെറ്റാതെ ലക്ഷ്യംഭേദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *