Your Image Description Your Image Description

രാജ്യതലസ്ഥാനത്ത് ചരക്കുതീവണ്ടി പാളംതെറ്റിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സാരായ് റൊഹില്ല റെയിൽവേസ്റ്റേഷനുസമീപം ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മാലിന്യം ശേഖരിക്കാൻ റെയിൽവേ കരാറടിസ്ഥാനത്തിൽ നിയോഗിച്ചിരുന്ന ജീവനക്കാരൻ റഫീഖാണ് (70) മരിച്ചത്. മറ്റുമൂന്നുപേരും കൂടെയുണ്ടായിരുന്നെങ്കിലും അവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

മുംബൈയിൽനിന്ന് ചണ്ഡീഗഢിലേക്ക് പോവുകയായിരുന്ന ചരക്കുതീവണ്ടിയിൽ ഇരുമ്പുപാളികളാണുണ്ടായിരുന്നത്. 10 ബോഗികൾ പാളംതെറ്റി. രാജ്യത്ത് തുടർച്ചയായി തീവണ്ടി പാളംതെറ്റിയുള്ള അപകടങ്ങളുണ്ടാകുന്നുവെന്നും കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *