Your Image Description Your Image Description

മറാഠാ സംവരണം അനുവദിക്കുന്നതിന്റെ ഭാഗമായി മൂന്നാം നിയമനിർമാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ചൊവ്വാഴ്ച ഇതിനായി പ്രത്യേക നിയമസഭാസമ്മേളനം ചേരും. നേരത്തേ ഇൗ വിഷയത്തിൽ പൃഥ്വിരാജ് ചവാൻ സർക്കാരും ദേവേന്ദ്ര ഫഡ്‌നവിസ് സർക്കാരും രണ്ട് നിയമനിർമാണം നടത്തിയിരുന്നെങ്കിലും അവ കോടതികൾ തള്ളുകയായിരുന്നു. മറാഠാവിഭാഗത്തെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കംനിൽക്കുന്ന വിഭാഗമായി കണ്ടെത്തി പിന്നാക്കവർഗ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷിന്ദേ സർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നത്.

പൃഥ്വിരാജ് ചവാൻ സർക്കാർ മറാഠാവിഭാഗത്തിന് 16 ശതമാനം സംവരണമാണ് സർക്കാർ ഒഴിവുകളിലും വിദ്യാഭ്യാസമേഖലയിലും അനുവദിച്ചത്. ഹൈക്കോടതി ഇത് അസാധുവാക്കുകയായിരുന്നു. പിന്നീട് ദേവേന്ദ്ര ഫഡ്‌നവിസ് സർക്കാർ കൊണ്ടുവന്ന നിയമം സുപ്രീംകോടതിയും അസാധുവാക്കി. മൊത്തം സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന് വ്യക്തമാക്കിയായിരുന്നു കോടതികളുടെ ഇടപെടൽ. മറാഠാവിഭാഗത്തിന് സംവരണം അനുവദിക്കേണ്ട പ്രത്യേക സാഹചര്യം ബോധ്യമായിട്ടില്ലെന്ന് കോടതികൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിന്നാക്കവർഗ കമ്മിഷൻ സർവേ നടത്തിയതും റിപ്പോർട്ട് സമർപ്പിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *