Your Image Description Your Image Description

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനുമുന്നോടിയായി ജമ്മു-കശ്മീരിൽ സുരക്ഷ ശക്തമാക്കി. ബി.എസ്.എഫും ജമ്മുകശ്മീർ പോലീസും ചേർന്ന് അതിർത്തിജില്ലയായ സാംപയിൽ തിരച്ചിൽനടത്തി.20-നുതുടങ്ങുന്ന പ്രധാമന്ത്രിയുടെ സന്ദർശനത്തിൽ 3161 കോടി രൂപവരുന്ന 209 വികസനപദ്ധതികൾ ഉദ്ഘാടനംചെയ്യുകയും ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്യും.

നുഴഞ്ഞുകയറ്റത്തിനായി നിർമിച്ചിരിക്കുന്ന തുരങ്കങ്ങൾ കണ്ടെത്താനാണ് ബി.എസ്.എഫും പോലീസും ചേർന്ന് അതിർത്തിജില്ലയായ സംപയിൽ പരിശോധനനടത്തിയത്. പരിശോധന രണ്ടുമണിക്കൂറിലധികം നീണ്ടു. നേരത്തേ ഇത്തരം തുരങ്കങ്ങളെപ്പറ്റി വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *