Your Image Description Your Image Description

സൗ​ദി അ​റേ​ബ്യ​യി​ലെ പൗ​രാ​ണി​ക ടൂ​റി​സം കേ​ന്ദ്ര​മാ​യ അ​ൽ​ഉ​ല​യി​ലേ​ക്ക്​ ജോ​ർ​ഡാ​നി​യ​ൻ എ​യ​ർ​ലൈ​ൻ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ആ​ദ്യ വി​മാ​നം വെ​ള്ളി​യാ​ഴ്​​ച ജോ​ർ​ഡാ​നി​യ​ൻ ത​ല​സ്ഥാ​നം അ​മ്മാ​നി​ൽ നി​ന്ന്​ അ​ൽ​ഉ​ല അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.

അ​മ്മാ​നി​ൽ നി​ന്ന് അ​ൽ​ഉ​ല​യി​ലേ​ക്കു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സാ​ണി​ത്. അ​മ്മാ​നി​ലെ ക്വീ​ൻ ആ​ലി​യ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും അ​ൽ​ഉ​ല വി​മാ​ന​ത്താ​വ​ള​ത്തി​നു​മി​ട​യി​ൽ ആ​ഴ്ച​യി​ൽ ര​ണ്ട് സ​ർ​വി​സി​നാ​ണ്​ പ​ദ്ധ​തി. അ​ൽ​ഉ​ല​യി​ലേ​ക്കു​ള്ള പു​തി​യ വി​മാ​ന സ​ർ​വി​സി​െൻറ സ​മാ​രം​ഭം അ​തി​െൻറ സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​ത്തെ​യാ​ണ്​ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 2035ഓ​ടെ പ്ര​തി​വ​ർ​ഷം 20 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ്​ അ​ൽ​ഉ​ല ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇൗ ​ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ അ​ൽ​ഉ​ല​യി​ലേ​ക്ക്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *