Your Image Description Your Image Description

സംസ്ഥാനത്തെ വിവിധ സർക്കാർ /പൊതുമേഖലാ /സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും ചേർന്ന് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു.

ത്രിവത്സര പോളിടെക്‌സിക് ഡിപ്ലോമ, ബി.ടെക്, ബി.എ, ബി.എസ്.സി, ബി.കോം പാസ്സായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. ബി.ടെക്, ബി.എ, ബി.എസ്.സി, ബി.കോം കുറഞ്ഞത് 9000 രൂപയും, ഡിപ്ലോമ കുറഞ്ഞത് 8000 രൂപയും സ്റ്റൈപന്റ് ലഭിക്കും. പരിശീലനത്തിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്.

താല്പര്യമുള്ളവർ എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇമെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും, പകർപ്പുകളും വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 29 നു രാവിലെ 9 നു ഇടുക്കി നെടുങ്കണ്ടം ഗവ. പോളിടെക്നിക്കിൽ ഇന്റർവ്യൂന് ഹാജരാകണം. അപേക്ഷകന്റെ ഇഷ്ടാനുസരണം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാം. സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക് ലിസ്റ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററിൽ 27നു മുൻപ് sdcentre.org വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2556530.

Leave a Reply

Your email address will not be published. Required fields are marked *