Your Image Description Your Image Description

തമി‌ഴ്‌നാട്ടിൽ 25കാരിയെ തീകൊളുത്തി കൊന്ന യുവാവ് പിടിയിൽ. സോഫ്റ്റ്‌വെയർ എൻജിനിയറായ ആർ നന്ദിനിയാണ് മരിച്ചത്. സംഭവത്തിൽ നന്ദിനിയുടെ സുഹൃത്ത് വെട്രിമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്കൂൾ സഹപാഠികളാണ്. തൊരൈപാക്കത്തുള്ള സോഫ്റ്റ്‌ വെയർ ഫേമിൽ ഇരുവരും ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്. ഇവർ പ്രണയത്തിലായിരുന്നുവെന്നും വെട്രിമാരനുമായുള്ള ബന്ധം നന്ദിനി അവസാനിപ്പിച്ചതാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് പറഞ്ഞു.

ഇന്നലെയാണ് തലമ്പൂരിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. കഴുത്തിലും കൈകാലുകളിലും ബ്ലേഡ് കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *