Your Image Description Your Image Description

ലൈം​ഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് ഡൽഹിയിൽ യുവാവിനെ കൊലപ്പെടുത്തി. സംഭവത്തിൽ 16ഉം 17ഉം വയസ് പ്രായമുള്ള 3 പേരെ പൊലീസ് പിടികൂടി. തെക്ക് കിഴക്കൻ ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്വദേശിയായ ആസാദ്(25) ആണ് കൊല്ലപ്പെട്ടത്. 21നാണ് സംഭവം.

തങ്ങളിൽ ഒരാളെ പലതവണ ലൈം​ഗികമായി ഉപദ്രവിച്ചതിനാലാണ് ആസാദിനെ കൊലപ്പടുത്തിയതെന്ന് പ്രതികൾ പറഞ്ഞു. ആസാദിനെ മർദ്ദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി മൃതദേ​ഹം കത്തിക്കാനും ശ്രമിച്ചിരുന്നു. കുറ്റകൃത്യത്തിനുപയോ​ഗിച്ച ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *