Your Image Description Your Image Description

പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ദിശാബോധം നൽകിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്ന ക്യാമ്പെയ്ൻ ജനങ്ങളെ വ്യാപാരത്തിലേക്കും മറ്റ് മേഖലകളിലേക്കും ആകർഷിച്ചു. ബഹിരാകാശം, ഗവേഷണം, പ്രതിരോധം എന്നീ മേഖലകൾക്ക് അദ്ദേഹം പ്രത്യേകം ശ്രദ്ധ നൽകി. ഇത് രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിച്ചതായും അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി എല്ലാമേഖലകളുടെ വികസനത്തിനും പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. വഴിയോരക്കച്ചവടക്കാർക്ക് വരെ സർക്കാരിന്റെ സഹായം നേരിട്ടെത്തി. അവർക്കായി പ്രധാനമന്ത്രി ആത്മനിർഭർ നിധി നടപ്പിലാക്കി. കച്ചവടത്തിനായുള്ള വായ്പകൾ അവർക്ക് ആവശ്യാനുസരണം ഇപ്പോൾ ലഭിക്കുന്നുണ്ട്. അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *