Your Image Description Your Image Description

രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയിലെ സസ്യശാസ്ത്ര വിഭാഗത്തിലെ ഒരു കൂട്ടം ഗവേഷകർ സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ഒരു ബാക്ടീരിയയെ കണ്ടെത്തി. ഈ പുതിയ സൂക്ഷ്മ ജീവിക്ക് നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ പേരിനെ ഓർമിപ്പിക്കുന്ന ‘പാന്തോയ ടാഗോറി’ എന്ന് നാമകരണം ചെയ്തു.

കാർഷിക സമ്പ്രദായങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ ബാക്ടീരിയയ്‌ക്ക് വളരെയധികം കഴിവുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സർവകലാശാലയിലെ ബോട്ടണി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ മൈക്രോബയോളജിസ്റ്റ് ബോംബ ഡാം പറഞ്ഞു.
ഇത് പൊട്ടാസ്യവും ഫോസ്ഫറസുംലയിപ്പിക്കുകയും നൈട്രജൻ സ്ഥിരീകരണം നടത്തുകയും അമോണിയയെ ഉണ്ടാക്കുകയും അതുവഴി സുസ്ഥിര വളർച്ചയ്‌ക്ക് ആവശ്യമായ മൂന്ന് ധാതുക്കളും വേണ്ട രീതിയിൽ നൽകി ചെടികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *