Your Image Description Your Image Description

പരുത്തിപ്പാറ പനവിളയിൽ ആനക്കൊമ്പ് കൊണ്ടുണ്ടാക്കിയ ശിൽപം വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ ഫോറസ്റ്റ് വിജിലൻസ് ആൻഡ് ഇൻ്റലിജൻസ് സ്‌ക്വാഡ് പിടികൂടി. രണ്ടുപേർ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് സ്‌ക്വാഡിൻ്റെ കണ്ണിൽപ്പെടാതെ കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു.വളപ്പിള്ളശാല പുതുവിള വീട്ടിൽ മോഹനൻ (57), അശ്വിൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആനക്കൊമ്പ് കടത്താൻ ഉപയോഗിച്ച ടാറ്റ ആൾട്രോസ് കാറും റോയൽ എൻഫീൽഡ് ബൈക്കും പിടികൂടി.ഒന്നും രണ്ടും പ്രതികൾ മേൽത്തോന്നയ്ക്കൽ മാവുവിള ലളിതാഭവനിൽ ശരത്കുമാർ, പേയാട് പള്ളിമുക്ക് ശ്യാമവിള വീട്ടിൽ ജോണി എന്നിവരാണ്.

ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ ഇവർ കൈവിലങ്ങുമായി രക്ഷപ്പെട്ടു. മണ്ണന്തല പോലീസിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ നൽകിയ പരാതിയിൽ കേസെടുത്തു.ഒറ്റക്കൊമ്പിലാണ് ശിൽപം നിർമ്മിച്ചിരിക്കുന്നത്. ഉൾപ്പെട്ടവർ എത്ര രൂപയ്ക്കാണ് ഇത് വിൽക്കാൻ ശ്രമിച്ചത്, എവിടെ നിന്ന് കിട്ടി, ആർക്ക് വേണ്ടി കൊണ്ടുവന്നു തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ റേഞ്ച് ഓഫീസർ തയ്യാറായിട്ടില്ല. പാലോട് റേഞ്ച് ഓഫീസർ സംഭവം മൂടിവെക്കാൻ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. പിടികൂടിയവരെ രാത്രി വനംവകുപ്പ് കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *