Your Image Description Your Image Description

രാജ്യത്ത് 24 മണിക്കൂറിനിടെ 752 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലുപേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2023 മേയ് 21-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3420 ആയി. 325 പേർ രോഗമുക്തി നേടി.

റിപ്പോർട്ട് ചെയ്യപ്പെട്ട നാലുമരണങ്ങളിൽ രണ്ടെണ്ണം കേരളത്തിലും മറ്റുള്ളത് കർണാടകയിലും രാജസ്ഥാനിലുമാണ്. രാജ്യത്തെ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്. 266 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2782 ആയി. കർണാടക-175, തമിഴ്നാട്-117, മഹാരാഷ്ട്ര-68, ഗുജറാത്ത്-44, ഗോവ-24 എന്നിങ്ങനെയാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *