Your Image Description Your Image Description

കണ്ണൂർ: കണ്ണൂരിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം. പാട്യം മൂഴിവയലിലാണ് സംഭവം. അസം സ്വദേശിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്ക് പറ്റിയത്. അപകടത്തില്‍ അസം സ്വദേശി സയിദ് അലിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. വാട്ടർ ബോട്ടിൽ തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *