Your Image Description Your Image Description

യാത്രത്തിരക്ക് പരിഗണിച്ച് ക്രിസ്മസ്ദിനത്തിൽ ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് വന്ദേഭാരത് എക്സ്പ്രസിന്റെ പ്രത്യേക സർവീസ് നടത്തും. രാവിലെ 4.30ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന വണ്ടി (06041) വൈകീട്ട് 3.20-ന് കോഴിക്കോട്ടെത്തും.

ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് എ.സി. ചെയർകാറിന് 1530 രൂപയും എക്സിക്യുട്ടീവ് ചെയർകാറിന് 3080 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പെരമ്പൂർ (രാവിലെ 4.43), കാട്പാടി (5.55), സേലം (8.25), ഈറോഡ് (9.20), തിരുപ്പൂർ (10.08), പോത്തന്നൂർ (11.16), പാലക്കാട് (12.05), ഷൊർണൂർ (ഉച്ചയ്ക്ക് ഒന്ന് ), തിരൂർ (1.57) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. എട്ട് കോച്ചുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *