Your Image Description Your Image Description

ആലങ്ങാട് ∙ കുത്തിപ്പൊളിച്ച റോഡ് പുനർനിർമിക്കാത്തതുമൂലം കാൽനട– വാഹനയാത്രികർ ദുരിതത്തിൽ. കരുമാലൂർ പഞ്ചായത്ത് പതിനാലാം വാർഡ് പരിധിയിൽ വരുന്ന ചാക്യാത്ത്– വയലക്കാട് റോഡാണു തകർന്നു കിടക്കുന്നത്. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ആറു മാസങ്ങൾക്കു മുന്നേ ഇരുവശവും കുത്തിപ്പൊളിച്ചതാണു ദുരിതത്തിനു കാരണം. തുടർന്നു നാളിതുവരെയായി യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. ആലുവ– പറവൂർ റോഡ് മറിയപ്പടി ഭാഗത്തു നിന്നാരംഭിച്ച് വെളിയത്തുനാട് ഭാഗത്തേക്കു പോകുന്ന എളുപ്പ വഴിയാണിത്. അതിനാൽ ഒട്ടേറെ ആളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. മുക്കാൽ കിലോമീറ്ററോളം വരുന്ന റോഡ് പൂർണമായും തകർന്നു തരിപ്പണമായ അവസ്ഥയിലാണ്.

റോഡിലെ കുഴിയിലും ചിതറി കിടക്കുന്ന മെറ്റൽ ചീളുകളിലും തെന്നി ഒട്ടേറെ വാഹനങ്ങളാണു ദിവസേന നിയന്ത്രണം തെറ്റി മറിയുന്നത്. കൂടാതെ പൊടി ശല്യം മൂലം റോഡിനിരുവശവും താമസിക്കുന്ന നാട്ടുകാരും ദുരിതത്തിലാണ്. ജനങ്ങളുടെ പരാതിയെ തുടർന്നു സ്ഥലം വാർഡ് അംഗം ജലജീവൻ മിഷൻ അധികൃതരോടു എത്രയും വേഗം റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *