Home » Blog » kerala Max » സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
3

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണം 91,720 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് കൂടിയാണിത്. കഴിഞ്ഞ ദിവസമുണ്ടായിരുന്ന 92,080 രൂപയില്‍ നിന്ന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 11,465 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാമിന് 45 രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് വലിയ തിരിച്ചടി നേരിട്ടതോടെ സ്വര്‍ണത്തിന് കൂടുതല്‍ ശക്തമായ പിന്തുണ ലഭിക്കാവുന്ന വില നിലവാരങ്ങള്‍ തേടുകയാണ് നിക്ഷേപകര്‍. വില്‍പ്പന സമ്മര്‍ദം ശക്തമായി തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും വില താഴാന്‍ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *