Home » Blog » kerala Max » ജമ്മു കശ്മീരിലേക്ക് വൻതോതിൽ ഭീകരരെ കടത്തിവിടാൻ പാകിസ്ഥാൻ; 500 ഭീകരർ അതിർത്തിയിൽ കാത്തിരിക്കുന്നു! വൻ നുഴഞ്ഞുകയറ്റത്തിന് നീക്കം?
boarder-680x450 (1)

ഡൽഹി: ജമ്മു കശ്മീരിലേക്ക് വൻതോതിൽ ഭീകരരെ കടത്തിവിടാൻ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ. പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ലതീഫ് ഭട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ അതിർത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ശക്തമാക്കാനാണ് നീക്കം. ലഷ്‌കറെ ത്വയ്ബയുമായി ചേർന്നാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്.

ലഷ്‌കറെ ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളിൽപ്പെട്ട 500-ലധികം ഭീകരർ പാക് അധീന കശ്മീരിലെ ലോഞ്ച് പാഡുകളിൽ ഇന്ത്യയിലേക്ക് കടക്കാൻ തയ്യാറായി കഴിയുന്നതായാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ നൽകുന്ന വിവരം. ബുദ്ഗാം, കുപ്വാര, പൂഞ്ച്, ഉറി തുടങ്ങിയ മേഖലകളിലൂടെ ഒരേസമയം നുഴഞ്ഞുകയറി സുരക്ഷാസേനയുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ലക്ഷ്യമിടുന്നത്.

അതിർത്തി കടന്ന ഉടൻ ആക്രമണം നടത്താതെ വനമേഖലകളിൽ ഒളിച്ചിരുന്ന് പിന്നീട് നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനാണ് ഭീകരർക്ക് പദ്ധതിയെന്നാണ് വിവരം. താമസം, ഭക്ഷണം, ആക്രമണത്തിന് മുമ്പുള്ള നിരീക്ഷണം എന്നിവയ്ക്ക് പ്രാദേശിക ഓവർഗ്രൗണ്ട് വർക്കർമാരുടെ സഹായം തേടുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുവാക്കളെ ഉപയോഗിച്ച് ഈ ശൃംഖല ശക്തിപ്പെടുത്താനും വ്യാജവാർത്തകളിലൂടെയും വർഗീയ സംഘർഷങ്ങളിലൂടെയും താഴ്വരയിൽ അസ്ഥിരത സൃഷ്ടിക്കാനും ശ്രമമുണ്ടാകാമെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *