
കൊച്ചി: കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനായി ഫോൺപേയും കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ്‌യുഎം) ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഹഡിൽ ഗ്ലോബൽ 2026 വേദിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം കൈമാറിയത്. കെഎസ്‌യുഎമ്മിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾക്ക് ഫോൺപേയുടെ പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനത്തിലൂടെ സുരക്ഷിതവും കാര്യക്ഷമവുമായ ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യങ്ങൾ ലഭ്യമാക്കും. സാങ്കേതിക സഹായം, ഓൺബോർഡിങ് പിന്തുണ, മുൻഗണനാ സേവനങ്ങൾ എന്നിവയും ലഭിക്കും. കൂടാതെ സംരംഭകർക്ക് ഡിജിറ്റൽ വാണിജ്യ മേഖലയിലെ അറിവും മാർഗനിർദേശവും നൽകുന്നതിനായി ശിൽപശാലകളും മെന്റർഷിപ്പ് പരിപാടികളും സംഘടിപ്പിക്കും. കേരളത്തിലെ സംരംഭക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.
