
കൊച്ചി: ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട് പദ്ധതി , 1988 പ്രകാരം നിക്ഷേപങ്ങൾ സ്വീകരിക്കാൻ എച്ച്ഡിഎഫ്സി ബാങ്കിന് കേന്ദ്രസർക്കാർ അനുമതി നൽകി. പുനർനിക്ഷേപം നടത്താത്ത മൂലധന നേട്ടങ്ങൾ പരമാവധി മൂന്ന് വർഷം വരെ ബാങ്കിൽ നിക്ഷേപിച്ച് നികുതി ഇളവ് നേടുന്നതിനൊപ്പം പലിശയും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. സേവിങ്സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നീ സൗകര്യങ്ങൾ നഗര, അർധനഗര ശാഖകളിൽ ലഭ്യമാണ്. സീറോ ബാലൻസ് സൗകര്യം, ത്രൈമാസ പലിശ വിതരണം, നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് വഴി നിക്ഷേപ വിവരങ്ങൾ അറിയാനുള്ള സൗകര്യം എന്നിവയും പദ്ധതിയുടെ പ്രത്യേകതകളാണ്. നിലവിൽ എല്ലാ റസിഡന്റ് ഇന്ത്യൻ പൗരന്മാർക്കും ഈ നിക്ഷേപ സൗകര്യം പ്രയോജനപ്പെടുത്താം.
