Home » Blog » kerala Max » കോഴിക്കോട്ട് കേരളത്തിലെ ഏറ്റവും വലിയ ഷോറൂം തുറന്ന് കിയ ഇന്ത്യ
Logo Auto Kia

ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ മാസ് പ്രീമിയം വാഹന നിർമാതാക്കളിലൊന്നായ കിയ ഇന്ത്യ, ഡീലർ പങ്കാളിയായ ഡികെഎച്ച് കിയയുമായി ചേർന്ന് കോഴിക്കോട്ട് പുതിയ ഡീലർഷിപ്പ് കേന്ദ്രം തുറന്നു. 68,867 ചതുരശ്രയടി വിസ്തൃതിയുള്ള സ്ഥലത്ത് ഒരുക്കിയിരിക്കുന്ന ഷോറൂമിന് 9,365 ചതുരശ്രയടി വിസ്തൃതിയും 187 അടി ഫ്രണ്ടേജുമുണ്ട്. ഒരേസമയം 14 വാഹനങ്ങൾ പ്രദർശിപ്പിക്കാവുന്ന ഈ കേന്ദ്രം ഫ്രണ്ടേജിന്റെയും വിസ്തൃതിയുടെയും അടിസ്ഥാനത്തിൽ രാജ്യത്തെ കിയയുടെ ഏറ്റവും വലിയ ഷോറൂമാണ്. കേരളത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച വിൽപ്പന, സേവന സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള കമ്പനിയുടെ ശ്രമത്തിലെ പ്രധാന ചുവടുവയ്പ്പാണിത്.

വിൽപ്പനയ്ക്കും വിൽപ്പനാനന്തര സേവനങ്ങൾക്കുമായി സമഗ്ര സൗകര്യങ്ങളാണ് പുതിയ കേന്ദ്രത്തിലുള്ളത്. ഒൻപത് മെക്കാനിക്കൽ സർവീസ് ബേകളും ഏഴ് ബോഡി ഷോപ്പ് ബേകളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്ടെ ഡികെഎച്ച് കിയയുടെ മൂന്നാമത്തെ കേന്ദ്രമാണിത്. ഡീലർ പങ്കാളിക്ക് കേരളത്തിലാകെ 12 കേന്ദ്രങ്ങളുണ്ട്. 2019ൽ പ്രവർത്തനം ആരംഭിച്ചതിനു ശേഷം 21,000ത്തിലധികം കിയ വാഹനങ്ങളാണ് ഡികെഎച്ച് കിയ വിറ്റഴിച്ചത്.

കിയ ഇന്ത്യയ്ക്ക് കേരളം സുപ്രധാന വിപണിയാണെന്നും ബ്രാൻഡിന്റെ നൂതന സാങ്കേതികവിദ്യകൾക്കും ഗുണനിലവാരത്തിനും വ്യത്യസ്തമായ ഉപഭോക്തൃ അനുഭവത്തിനും സംസ്ഥാനത്ത് മികച്ച സ്വീകാര്യതയുണ്ടെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി, പുതനത്താണി, വയനാട് എന്നിവിടങ്ങളിൽ മൂന്ന് പുതിയ സ്റ്റുഡിയോ ഔട്ട്‌ലെറ്റുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിൽപ്പന-സേവന ശൃംഖല വിപുലീകരിക്കുന്നതിലൂടെ കൂടുതൽ സൗകര്യപ്രദവും മികച്ചതുമായ ഉടമസ്ഥാവകാശ അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം.

പുതിയ ഡീലർഷിപ്പിന്റെ ഉദ്ഘാടനം കേരളത്തിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഡീലർ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കളുമായി ദീർഘകാല ബന്ധം വളർത്തുന്നതിനുമുള്ള കിയ ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്. ഡികെഎച്ച് കിയയുടെ വിപുലമായ ശൃംഖലയും ഉപഭോക്തൃ ബന്ധങ്ങൾക്ക് നൽകുന്ന പ്രാധാന്യവും പ്രയോജനപ്പെടുത്തി സംസ്ഥാനത്തുടനീളം മികച്ച സേവനാനുഭവം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *