Home » Blog » kerala Max » ട്രാക്ക് ഡേ സംഘടിപ്പിച്ച് ഫോക്‌സ്‌വാഗൺ
IMG-20261028-WA0007

കൊച്ചി: ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ആദ്യ വോക്‌സ്‌വാഗൺ എക്സ്പീരിയൻസസ് ട്രാക്ക് ഡേ കോയമ്പത്തൂരിലെ കോസ്റ്റ് റേസ് ട്രാക്കിൽ സംഘടിപ്പിച്ചു. നൂറിലധികം വാഹന ഉടമകളും വാഹനപ്രേമികളും പങ്കെടുത്ത പരിപാടിയുടെ രജിസ്‌ട്രേഷൻ ഒരു ദിവസത്തിലധികം സമയത്തിനുള്ളിൽ പൂർത്തിയായി. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഗോൾഫ് ജിടിഐ, വിർട്ടസ് ജിടി, ടൈഗൺ ജിടി, പോളോ ജിടി, ടെയ്‌റോൺ ആർ-ലൈൻ, ടിഗുവാൻ ആർ-ലൈൻ മോഡലുകളുടെ ഉടമകൾ പങ്കെടുത്തു. സുരക്ഷിതമായ റേസ് ട്രാക്കിൽ വാഹനങ്ങളുടെ പ്രകടനം അനുഭവിക്കാനും മറ്റ് വാഹനപ്രേമികളുമായി സംവദിക്കാനും അവസരം ലഭിച്ചു. ഫോക്‌സ്‌വാഗന്റെ ജിടി പാരമ്പര്യവും ഡ്രൈവിങ് ആവേശവും ആഘോഷിക്കുന്ന പരിപാടി രാജ്യത്തെ വാഹനപ്രേമികൾക്കായി കൂടുതൽ അനുഭവങ്ങൾ ഒരുക്കുന്നതിനുള്ള തുടക്കമാണെന്ന് കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *