
കൊച്ചി: ഇന്ത്യൻ നിക്ഷേപകർക്ക് 10,000ത്തിലധികം യുഎസ് ഓഹരികളിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും (ഇടിഎഫ്) നിക്ഷേപിക്കാനുള്ള സൗകര്യമൊരുക്കി മിറേ അസറ്റ് ഷെയർഖാൻ. ഗിഫ്റ്റ് സിറ്റിയിലെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (ഐഎഫ്എസ്സി) വഴിയാണ് മിറേ അസറ്റ് ഗിഫ്റ്റ് ഷെയർഖാൻ ഈ സേവനം അവതരിപ്പിച്ചത്. ഒരു യുഎസ് ഡോളർ മുതൽ നിക്ഷേപം ആരംഭിക്കാം. 2,500ത്തിലധികം ഓഹരികളിലും ഇടിഎഫുകളിലും ഭാഗിക നിക്ഷേപത്തിനും അവസരമുണ്ട്. അക്കൗണ്ട് തുറക്കുന്നതിനും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനും വാർഷിക ഫീസില്ല. ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഇന്ത്യൻ നിക്ഷേപകർക്ക് വിദേശ വിപണികളിൽ നിക്ഷേപിക്കാം. ആഗോള വിപണികളിലെ നിക്ഷേപത്തിലൂടെ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാനും യുഎസ് ഡോളറിലെ നിക്ഷേപങ്ങളിലൂടെ കറൻസി മൂല്യത്തിലെ മാറ്റങ്ങളിൽനിന്ന് സാധ്യതയുള്ള നേട്ടങ്ങൾ നേടാനും അവസരമൊരുങ്ങും.
