Home » Blog » kerala Max » പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് പൂട്ടിട്ട് ഇറാൻ; യു.എസിന് സന്ദേശമില്ലെന്ന് വ്യക്തമാക്കി സേനാ മേധാവിയെ മടക്കി അയച്ചു
america-iran

<strong>ടെഹ്റാൻ</strong>: സമാധാന നീക്കങ്ങളുടെ ഭാഗമായി അമേരിക്കയ്ക്ക് കൈമാറാൻ സന്ദേശങ്ങളൊന്നുമില്ലെന്നറിയിച്ച് പാക് സേനാ മേധാവി അസിം മുനീറിനെ മടക്കി അയച്ച് ഇറാൻ. യുറേനിയത്തിന്റെ ഒരു കണിക പോലും ഇറാൻ വിട്ട് പുറത്തു പോകില്ലെന്നും, ഇറാൻ വെച്ച ഏഴ് ഉപാധികൾ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. അമേരിക്കയെ വിശ്വാസമില്ലെന്നാണ് ഇറാൻ നിലപാട്. തങ്ങൾ വെച്ച ഏഴ് ഉപാധികൾ നടപ്പാക്കി വിശ്വാസം വന്നാൽ മാത്രം തുടർന്ന് ചർച്ചയെന്ന നിലപാടാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യൻ സംഘർഷത്തിലെ മധ്യസ്ഥ നീക്കങ്ങളിൽ പുതിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഇറാൻ – പാക്കിസ്ഥാൻ വ്യാപാര അതിർത്തി തുറക്കുന്നത് നീണ്ടതും ഇറാനെ ചൊടിപ്പിച്ചെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *