Your Image Description Your Image Description

രുദ്രൻ എന്നാണ് വയനാട്ടിലെ ആളെക്കൊല്ലി കടുവയ്ക്ക് പേരിട്ടിരിക്കുന്നത്. നിലവില്‍ കടുവ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കടുവയുടെ മുഖത്തെ മുറിവ് തുന്നിക്കെട്ടിയിരുന്നു. പൂർണമായും മുറിവ് ഉണങ്ങാൻ മൂന്നാഴ്ചയെടുക്കും എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

രുദ്രൻ ഭക്ഷണവും വെള്ളവും മരുന്നും കഴിക്കുന്നുണ്ട്. അഞ്ച് കിലോ ബീഫാണ് ഒരു ദിവസം നൽകുന്നത്‌. 13 കാരനായ രുദ്രന് 200 കിലോയ്ക്കടുത്ത് തൂക്കമുണ്ട്.ചൊവ്വാഴ്ചയാണ് വയനാട് വാകേരിയിൽ ക്ഷീര കർഷകനെ കൊന്ന കടുവയെ കൂടുവെച്ച് പിടിച്ച കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചത്

കടുവ കടിച്ചുകൊന്നത് വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ ആണ്. 13 വയസുള്ള വയസന്‍ കടുവയാണ് ഇയാളെ ആക്രമിച്ചതെന്ന് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തിരിച്ചറിയുകയായിരുന്നു. WWL45 എന്ന കടുവ കൂട്ടിലായത് സംഭവം നടന്ന് പത്താം ദിവസമാണ്. വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എട്ട് വർഷത്തിനിടെ ഏഴ് പേരാണ്.

Leave a Reply

Your email address will not be published. Required fields are marked *