Your Image Description Your Image Description

ഗതാ​ഗത വകുപ്പ് മന്ത്രി ആൻണി രാജു മന്ത്രിസഭ പുനസംഘടനയുടെ ഭാ​ഗമായി ​രാജി വെച്ചു. അദ്ദേഹം ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് നൽകി. പടിയിറങ്ങുന്നത് സന്തോഷത്തോടെയാണെന്ന് ആന്റണി രാജു പ്രതികരിച്ചു.

കെഎസ്ആർടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചതായും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താനിരുന്ന കസേരയോട് ആയിരുന്നു ഉയർന്നു വന്ന വിമർശനങ്ങൾ എല്ലാം മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *