Home » Blog » kerala Max » “2022 മുതൽ ഉമ്മ വിവാഹത്തിനായി പെണ്ണിനെ തേടുന്നു, വിവാഹശേഷം നിഖാബ് ധരിക്കണം, ജോലിക്ക് പോകരുത്, നിബന്ധനകൾ മൂലം പലരും ആലോചനയിൽ നിന്ന് പിൻമാറി, പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്നിടത്തുനിന്ന് വിശ്വാസികളായ സ്ത്രീകൾ മാറി നിൽക്കണം” – തീവ്ര നിലപാടുകളും സ്ത്രീവിരുദ്ധ പരാമർശങ്ങളും നിറഞ്ഞ ഹമ്മിമിയുടെ ട്വീറ്റ്
8

ടെൽആവീവ് : ഫ്ലൈ ദുബായ് വിമാനത്തിൽ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആക്രമിച്ച സഹ പൈലറ്റിൻറെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ അപ്രത്യക്ഷം. ഒമാൻ സ്വദേശിയായ ഹമാം അൽ ഹമ്മമി (29)യാണ് മച്ഛാറിനെ ആക്രമിച്ചതെന്നും വിമാനത്തിൻറെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിച്ചതെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

സ്ത്രീകൾ, മതം, സ്ത്രീ–പുരുഷ തൊഴിലിടങ്ങൾ എന്നിവയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുടങ്ങിയവയെല്ലാം ഹമ്മമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.വിവാഹത്തിന് ശേഷവും നിഖാബ് ധരിച്ച് മാത്രം പുറത്തിറങ്ങാനും ജോലിക്ക് പോകാതെ വീടിനുള്ളിലിരിക്കാനും തയ്യാറുള്ള പെൺകുട്ടിയെ കണ്ടെത്താൻ പ്രയാസമാണെന്ന് ഇയാൾ എക്സിൽ കുറിച്ചിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ പോസ്റ്റ് നീക്കം ചെയ്യപ്പെട്ട നിലയിലാണ്. മറ്റൊരു പോസ്റ്റിൽ പുരുഷൻമാരുള്ള സ്ഥലത്ത് സ്ത്രീകളും ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്നതെന്തിനാണെന്നും ഇത്തരം ചുറ്റുപാടുകളിൽ നിന്ന് വിശ്വാസികളായ സ്ത്രീകൾ മാറി നിൽക്കണമെന്നും കുറിച്ചിരുന്നു. കൂടാതെ, 2021 നും 2022 നും ഇടയിൽ 3000ത്തോളം പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതായി എഐ മോഡലിൻറെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ, വിമാനത്തിൻറെ നിയന്ത്രണം ഹമ്മിമി കൈക്കലാക്കാൻ ശ്രമിച്ചതിന് പിന്നിൽ ഭീകരബന്ധമുണ്ടോയെന്നതിലടക്കം അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇതിനിടയിലാണ് തീവ്ര നിലപാടുകളും സ്ത്രീവിരുദ്ധ പരാമർശങ്ങളും ചർച്ചയാകുന്നത്. ഹമ്മിമിയുടെ പിതാവ് ഒമാൻ പൗരനും അമ്മ സിറിയക്കാരിയുമാണ്. 2022 ഫെബ്രുവരിയിൽ തനിക്കൊരു പങ്കാളിയെ തിരഞ്ഞ് അമ്മ മടുത്തുവെന്നും വിവാഹശേഷം നിഖാബ് ധരിക്കണമെന്നും, ജോലിക്ക് പോകരുതെന്നും താൻ ഒരു പൈലറ്റാണെന്നും പറഞ്ഞതോടെ പലരും വിവാഹാലോചനയിൽ നിന്ന് പിൻമാറിയെന്ന് ഹമ്മിമി ട്വീറ്റ് ചെയ്തിരുന്നു.

മാത്രമല്ല തീവ്ര നിലപാടുകളുടെ പേരിൽ വിമാനം പറത്തുന്നതിൽ നിന്ന് ഒമാൻ ഹമ്മിമിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. വിലക്ക് ലഭിക്കും മുൻപ് ഏഴ് വർഷമാണ് ഹമ്മിമി ഒമാൻ എയറിൽ പൈലറ്റായിരുന്നത്. സ്വഭാവത്തിലെ പ്രകടമായ മാറ്റത്തെ തുടർന്നായിരുന്നു നടപടി. ഇതോടെ സിറിയയിലേക്ക് ഹമ്മിമി കടന്നുവെന്നും അവിടെ വച്ച് കൂടുതൽ തീവ്ര ചിന്താഗതിക്കാരുമായി അടുത്തുവെന്നുമാണ് നിലവിൽ പുറത്തുവന്ന വാർത്തകൾ. ആറു മാസം മുൻപാണ് ഹമ്മിമി ഫ്ലൈ ദുബായ് പൈലറ്റായി ജോലിയിൽ പ്രവേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *