Home » Blog » kerala Max » ​‘ഉമ്മൻ ചാണ്ടി ഏറെ സ്നേഹിച്ച വ്യക്തിയാണ് ഷാഫി പറമ്പിൽ; തിരിച്ച് ആ സ്നേഹം നൽകിയോ എന്നറിയില്ല’! മനസ്സ് തുറന്ന് മറിയാമ്മ ഉമ്മൻ
RIYA

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി മനസ്സിൽ കണ്ടിരുന്നത് ജെ.എസ്. അഖിലിനെയായിരുന്നുവെന്ന് ഭാര്യ മറിയാമ്മ ഉമ്മൻ. ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനായിരുന്നുവെന്ന് താൻ കരുതുന്നില്ലെന്നും ഉമ്മൻ ചാണ്ടിയുമായി ഷാഫിക്ക് അത്രയധികം അടുപ്പമുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. ഉമ്മൻ ചാണ്ടി ഷാഫിയെ സ്നേഹിച്ചിരുന്ന വ്യക്തിയാണെന്നും എന്നാൽ തിരിച്ചും അതേ സ്നേഹം ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നും മറിയാമ്മ ഉമ്മൻ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി അഖിലിന്റെ പേര് നിർദേശിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. എന്നാൽ അഖിലിന്റെ പേര് വെട്ടിയത് ഷാഫി പറമ്പിലാണോ എന്ന ചോദ്യത്തിന്, അതിന് താനാണോ ഉത്തരം പറയേണ്ടതെന്നായിരുന്നു മറിയാമ്മയുടെ പ്രതികരണം. കുടുംബം ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ആത്മാർഥമായി സഹായിച്ചത് രാജ്‌മോഹൻ ഉണ്ണിത്താനാണെന്നും അവർ കൂട്ടിച്ചേർത്തു.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് പരിഹരിച്ച് മുന്നോട്ടുപോകണമെന്നാണ് തന്റെ ആഗ്രഹമെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെയും തന്റെയും നിലപാടും അതുതന്നെയാണെന്നും അവർ വ്യക്തമാക്കി. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് ബന്ധങ്ങളെയും നേതാക്കൾ തമ്മിലുള്ള അടുപ്പത്തെയും കുറിച്ചുള്ള മറിയാമ്മയുടെ പരാമർശങ്ങൾ രാഷ്ട്രീയശ്രദ്ധ നേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *