Your Image Description Your Image Description

എറണാകുളം: മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി എടുത്തു. 21 വിദ്യാർത്ഥികളെ കോളേജ് സസ്പെൻഡ് ചെയ്തു. കെഎസ്‍യു, ഫ്രറ്റേണിറ്റി എസ്എഫ്ഐ പ്രവർത്തകര്‍ക്കുമെതിരെയാണ്‌ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 15 മുതൽ കോളേജിലുണ്ടായ സംഘർഷത്തിൽ 8 കേസുകളാണ് സെൻട്രൽ പൊലീസ് എടുത്തിട്ടുള്ളത്.

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെഎസ്‍യു – ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെയാണ് കേസെടുത്തത്. കൊലപാതകശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *