Home » Blog » kerala Max » ഞെട്ടിക്കുന്ന വായ്പാ കുംഭകോണം: സാബു എം ജേക്കബ് നടത്തിയത് രണ്ടായിരം കോടിയുടെ വായ്പാ തട്ടിപ്പ്
o1mFjlXKAwQ23vx1QYvvRaqeXJdYst1XQqVRFUKp

കൊച്ചി: തെലങ്കാന സർക്കാർ പാട്ടത്തിന് നൽകിയ 187.7 ഏക്ക‍ർ ഭൂമി ഈടായി നൽകി സാബു എം ജേക്കബ് വായ്പയെടുത്തത് രണ്ടായിരം കോടി.
2021ൽ തുടങ്ങിയ കിറ്റക്സ് അപ്പാരൽസിന്റെ പേരിലാണ് വൻ വായ്പാ കുംഭകോണം. SBI CAP നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് വായ്പ നൽകിയത്. തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ഭൂമിയാണ് ഈടായി നൽകിയത്. ഉടമസ്ഥാവകാശം
ഇല്ലാത്ത ഭൂമിയുടെ പേരിലാണ് തട്ടിപ്പ്.ഭൂമിക്ക് 3000 കോടിയുടെ മൂല്യമുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പ്.ഭൂമിക്കൊപ്പം ഈടായി നൽകിയത് കിറ്റക്സ് അപ്പാരൽസിന്റെ ബാങ്ക് രേഖകളും വരാൻ പോകുന്ന പണത്തിന്റെ കണക്കൊക്കെയുമാണ്.2024-25ൽ കിറ്റക്സ് അപ്പാരൽസിന്റെ വരുമാനം 10 കോടിയിൽ താഴെയാണ്. പ്രവർത്തനം എങ്ങും എത്തിയിട്ടില്ല. ആസ്തിയും പെരുപ്പിച്ച് കാണിച്ചു. ഇതെല്ലാം ഉപയോ​ഗിച്ച് പൊതുമേഖലാ ബാങ്കുകളെയും സാബു എ ജേക്കബ് പറ്റിച്ചു. നിർണായക രേഖകൾ റിപ്പോർട്ടർ പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *