Your Image Description Your Image Description

ഫെബ്രുവരി 1ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ഇടക്കാല കേന്ദ്രബജറ്റ് അവതരിപ്പിക്കും. വരുന്ന  സാമ്പത്തിക വർഷത്തേക്കുള്ള ഈ ബജറ്റ്, നിർമലാ സീതാരാമന്റെ  തുടർച്ചയായ ആറാമത്തെ ബജറ്റ് അവതരണമാണെന്ന പ്രത്യേകതയുമുണ്ട്.

ബജറ്റ് അവതരണത്തിൽ 163 വർഷത്തെ അഭിമാനാർഹമായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. സ്കോട്ടിഷ് സാമ്പത്തിക വിദഗ്ധനായ ജെയിംസ് വിൽസൺ ആണ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരണം നടത്തിയത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണ കാലത്ത്, 1860, ഏപ്രിൽ 7ാം തീയതിയായിരുന്നു അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം, 1947 നവംബർ 26ാം തീയതി ധനകാര്യ മന്ത്രിയായിരുന്ന ആർ.കെ ഷൺമുഖം ചെട്ടിയാണ് ആദ്യത്തെ ബജറ്റ് അവതരണം നടത്തിയത്. സ്വാതന്ത്ര്യത്തിനു ശേഷം ഇതുവരെ 75 വാർഷിക ബജറ്റുകളും 14 ഇടക്കാല ബജറ്റുകളും  4 സ്പെഷ്യൽ ബജറ്റുകളും  ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *