Your Image Description Your Image Description

 

സത്രം-പുല്ലുമേട് കാനനപാതയിലൂടെ ശബരിമല തീർഥാടനത്തിന് പോയ അയ്യപ്പഭക്തൻ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ തലശ്ശേരി മാണിക്കോത്ത് വീട്ടിൽ ദിനേശ് (55) ആണ് മരിച്ചത്. ഈ സീസൺ ആരംഭിച്ചതിന് ശേഷം കാനനപാതയിൽ മരിക്കുന്ന മൂന്നാമത്തെ അയ്യപ്പഭക്തനാണ് ദിനേശൻ.സത്രം വിട്ട ഏഴംഗ സംഘത്തിൽ ദിനേശൻ ഉണ്ടായിരുന്നു. പുല്ലുമേടിന് സമീപം സീതാകുളത്ത് എത്തിയപ്പോൾ ദിനേശൻ ബോധരഹിതനായി.

വനംവകുപ്പിന്റെ ആർആർടി സംഘം സ്ഥലത്തെത്തി വാഹനത്തിൽ പുല്ലുമേട്ടിലെ ആരോഗ്യവകുപ്പിന്റെ താൽക്കാലിക കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വണ്ടിപ്പെരിയാറിൽ നിന്ന് വന്ന ആംബുലൻസിൽ മൃതദേഹം വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഭാര്യ: ഷിജുല. മക്കൾ: കൃഷ്ണേന്ദു, യദു കൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *